2015 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

                                                 സീന്‍  1   റാഗിംഗ്

                                                

അനുപ്രിയയെ ആദ്യമായി കാണുമ്പോള്‍ റാഗിംഗ് ആണ് സീന്‍. വളരെ ക്രൂരമായ റാഗിംഗ് ആണെങ്കിലും അവള്‍ ഒട്ടും തന്നെ കരയുമായിരുന്നില്ല അവളുടെ ധൈര്യം എന്നെ അദ്ഭുതപ്പെടുത്തി !
അനുപ്രിയ എന്നെ ഇങ്ങോട്ട് വന്ന്‍ പരിചയപ്പെടുകയായിരുന്നു .
" മനു ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സ് ചെയ്തതാണോ ?"
" അതെ എങ്ങനെ മനസ്സിലായി " ഞാന്‍ അതിശയത്തോടെ ചോദിച്ചു .
"ഇപ്പോഴും പുഞ്ചിരിയോടെ ഇരിക്കുന്നല്ലോ"
" അത് പണ്ടേ ഇങ്ങനാ " ഞാന്‍ പറഞ്ഞു. " വീട് എവിടെയാ "
" കിളിമാനൂര്‍ "
"അച്ഛന്‍ ?"
" ശിവപ്രസാദ് ksrtc യില്‍ കണ്ടക്ടര്‍ ആണ് "
"ഹോ തന്റെ ഒരു ധൈര്യം സമ്മതിക്കണം" ഞാന്‍ പറഞ്ഞു
"ധൈര്യമൊന്നുമില്ല പേടിച്ച് വിറക്കുകയാ പുറമേ കാണിക്കുന്നില്ല എന്നേ ഉള്ളൂ " അനുപ്രിയ പറഞ്ഞു

                       

                                           സീന്‍ 2    ബെസ്റ്റ് ഫ്രണ്ട്സ് 





ഞാനും അനുപ്രിയയും  സുഹൃത്തുക്കള്‍ ആയി

എന്‍റെ  മുന്നിലെ ബഞ്ചിലാണ്  അനുപ്രിയ ഇരിക്കുന്നത് . ഇന്റര്‍വെല്‍ സമയത്തൊക്കെ എന്‍റെ  അടുത്ത് വന്നിരിക്കും

( പാവത്തിനു പ്രേമം സിനിമയിലെ മേരിയുടെ അവസ്ഥയായിരുന്നു)
അനുപ്രിയയുടെ പിന്നാലെ മനസ്സാ വാചാ കര്‍മണാ നടക്കാത്ത അനുപ്രിയയെ വിവാഹം കഴിക്കണമെന്ന്‌ ഉപബോധ മനസ്സില്‍ പോലും ആഗ്രഹിക്കാത്ത ആ കോളേജിലെ ഏക ആണ്‍കുട്ടിയായിരുന്നു ഞാന്‍.

അവളെ കാണുമ്പോഴൊക്കെ വിചാരിക്കും " ഹോ ഒരു ചേട്ടനുണ്ടായിരുന്നെങ്കില്‍ അവളെക്കൊണ്ട് വിവാഹം കഴിപ്പിക്കാമായിരുന്നു എന്ന് !!!"

അതുകൊണ്ട്‌ തന്നെ അതിണ്റ്റെ ഒരു സ്നേഹം അവള്‍ക്ക്‌ എന്നോട്‌ ഉണ്ടായിരുന്നു.

എനിക്ക്‌ അവളോട്‌ വലിയ ബഹുമാനമായിരുന്നു. അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്‌ വരന്‍ പൈലറ്റ്‌ ആണ്‌. പഠനം തീര്‍ന്നാല്‍ ഉടന്‍ തന്നെ വിവാഹമാണ്‌ എന്നൊക്കെയാണ്‌ എന്നോട്‌ പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെ അവളോട്‌ എനിക്ക്‌ സഹോദര തുല്യമായ സ്നേഹമായിരുന്നു. അവള്‍ക്ക്‌ തിരിച്ച്‌ എന്നോടും വലിയ സ്നേഹമായിരുന്നു.

ഒരു ഉദാഹരണം പറയാം

ഒരു ദിവസം നോട്ട്ബുക്ക്‌ കമ്പ്ളീറ്റ്‌ അല്ലാത്തതിന്‌ ടീച്ചര്‍ എന്നെ എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തി പരസ്യമായി വഴക്കുപറഞ്ഞു. ക്ളാസ്സില്‍ നിന്നും ഇറക്കിവിട്ടു. അവള്‍ അതിന്‌ അവിടെക്കിടന്ന്‌ കരഞ്ഞു. ഞാന്‍ അതുകണ്ട്‌ അദ്ഭുതപ്പെട്ടു. അവള്‍ പച്ചപ്പാവമാണല്ലോ എന്നു വിചാരിച്ചു.


 അവള്‍ക്കെന്തെങ്കിലും സങ്കടം വന്നാല്‍ എനിക്കും വലിയ വലിയ ബുദ്ധിമുട്ടാണ്




ഫസ്റ്റ്‌ ഇയറില്‍ വച്ച്‌ ക്ളാസ്സില്‍ പഠിക്കുന്ന ആരും അവളുടെ പിന്നലെ നടന്നിട്ടില്ല മൊത്തം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.


സെക്കണ്റ്റ്‌ ഇയര്‍ ആയപ്പോ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി അവളുടെ ഓഫിഷ്യല്‍ കാമുകനായി അറിയപ്പെട്ടു അവണ്റ്റെ പേര്‌ പ്രശാന്ത്‌.

അവനും അവളും ക്ലാസിലിരുന്നു പഞ്ചാരയടി തുടങ്ങി
ഞാന്‍ ആ ബന്ധത്തെ എതിര്‍ത്തു വേറെ ഒന്നും കൊണ്ടുമല്ല കല്യാണം ഉറപ്പിച്ച പെണ്ണല്ലേ അപ്പോ ഇതു ശരിയല്ലല്ലോ! അതോടെ അവള്‍ അത്‌ നിര്‍ത്തി
(എന്നെ ഭയങ്കര അനുസരണയായിരുന്നു )



                       സീന്‍ 4   അനീഷ്‌  അഥവാ കാതല്‍ കൊണ്ടെനിലെ ധനുഷ്


പിന്നെ അനുപ്രിയ ഒരു മോബൈല്‍ ഫോണ്‍ വാങ്ങി. (എനിക്ക്‌ മൊബൈല്‍ ഇല്ല. )

മോബൈലില്‍ SMS അയച്ച്‌ ഒരു പുതിയ കൂട്ടുകാരനെ അവള്‍ക്ക്‌ കിട്ടി ഞങ്ങളുടെ തന്നെ ക്ളാസ്സിലെ അനീഷ്‌ പി എം.

അവന്  ഇവളോട്‌പൊരിഞ്ഞ പ്രേമം ( കല്യാണം കഴിക്കാനോന്നുമല്ല )

ഞാന്‍ പിന്നേം അവളെ വിളിച്ച് മുന്നറിയിപ്പ് കൊടുത്തു " ഇത് പണിയാകും നീ കല്യാണം ഉറപ്പിച്ച പെണ്ണല്ലേ " അപ്പൊ അവള്‍ പറഞ്ഞു കല്യാണം ഉറപ്പിച്ചിട്ടില്ല ചുമ്മാ പറഞ്ഞതാണ് , അനിഷ് നല്ല ഫ്രണ്ടാണ് ....


          
                             സീന്‍ 5         2006 ലെ ജുനിയേഴ്സ് വെല്‍കം ഡേ .





അന്നാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവ ബഹുലമായ ദിവസം

ഫസ്റ്റ് ഇയറില്‍ അതി സുന്ദരിയായ ഒരു വിദ്യാര്‍ഥിനി വന്നു . അവളുടെ പേര് അഞ്ജന.
 

അനുപ്രിയ എന്തോകാര്യത്തിന് എന്നെ കളിയാക്കി
അപ്പോള്‍ ഞാന്‍ എല്ലാരോടുമായി പറഞ്ഞു ഒരെന്നത്ത്തിനും എന്നെ ഒരു ബഹുമാനമില്ല നോക്കിക്കോ ആ അഞ്ജനയെ വളച്ചെടുത്ത് കേട്ടിയില്ല്ലെങ്കില്‍ എന്‍റെ പേരെടുത്ത് നിന്റെ ഓക്കെ പട്ടിക്കിട്ടോ

അനുപ്രിയ എന്നെ വീണ്ടും കളിയാക്കി " നീ അങ്ങോട്ട്‌ ചെന്നാലും മതി "

ഉച്ച്ചകഴിഞ്ഞപ്പോ ഞാന്‍ ഫസ്റ്റ് ഇയറില്‍ പോയി അന്ജനയെ പരിചയപ്പെട്ട് സമ്സാരിച്ച് കൊണ്ടിരിക്കെ. ചോറ് പാത്രം കഴുകാനായി ആവഴി പോയ അനുപ്രിയ അത് കണ്ടു. അവള്‍ ഒരു നിമഷം ഞങ്ങളെ നോക്കി നിന്നു പിന്നെ തിരികെപ്പോയി

ഞാന്‍ ക്ലാസിലേക്ക് തിരികെ ചെന്നപ്പോള്‍ അനുപ്രിയ അലമുറയിട്ടു കരയുന്നു
നമ്മുടെ അനീഷ്‌ അടുത്ത് വന്നിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്


ആദ്യം എനിക്ക് സംഗതി ക്ലിക്ക് ആയില്ല

ഞാന്‍ എന്തിനാ കരയുന്നെ എന്നൊക്കെ ചോദിച്ചു . അനീഷ്‌ കാരണമാണോ കരയുന്നത് എന്ന് ചോദിച്ചു അല്ല എന്ന് പറഞ്ഞു

സാരമില്ല എന്നൊക്കെ പറഞ്ഞെങ്കിലും കരച്ചിലിന്റെ ഒച്ച കൂടിക്കൂടി വന്നു
അവസാനം അവള്‍ എന്നെ പരസ്യ മായി കെട്ടിപ്പിടിച്ചു

ഞാന്‍ ആണെങ്കില്‍ ഇതെന്താ ഹിന്ദി സിനിമയോ ? എന്ന് അദ്ഭുതപ്പെട്ടുനിന്നു.
കൂട്ടുകാരൊക്കെ ഓടിവന്നു " അളിയാ ഇതെന്തു വിദ്യയാടാ ? ഭയങ്കരാ " എന്നെല്ലാം പറഞ്ഞു തുടങ്ങി

അതുവരെ ആണ്‍കുട്ടികളെ പ്പോലെ പെരുമാറിയിരുന്ന അനുപ്രിയ തനി പെണ്ണായി മാറി !!!!

നഖം കടിക്കുന്നു കാല്‍വിരല്‍ കൊണ്ടു കളം വരയ്ക്കുന്നു !!!
ഞാന്‍ ഇതൊക്കെ സ്വപ്നമോ സത്യമോ എന്ന് വിശ്വസിക്കാനാവാതെ നിന്നു.

അനുപ്രിയയുടെ പിന്നാലെ നടക്കുന്ന സ്ഥിരം കോഴികള്‍ " കാലം കെട്ടുപോയ് കോളം കെട്ടുപോയ് ഭാഗ്യരേഖ തേഞ്ഞു മാഞ്ഞു പോയ്‌" എന്ന് പാട്ടും പാടി നടന്നു.

ഇവള്‍ക്ക് ഭ്രാന്തായോ? പ്രണയിക്കുന്നവരെ ഇന്നലെവരെ പുച്ഛമായിരുന്നവളാണ്! പരിഹസിച്ചിരുന്നവളാണ്.

അന്ന് രാത്രി ഉറങ്ങിയില്ല " ഹേ ഇതൊന്നും ശരിയാവില്ല ഒറ്റക്കുട്ടിയുടെ കൌമാര ചാപല്യമായിരിക്കും

അവളെ ഇപ്പൊ തന്നെ വിളിച്ച് പറയാം. ഞാന്‍ പോയി ലാന്‍ഡ്‌ ഫോണ്‍ എടുത്ത് അവള്‍ടെ നമ്പര്‍ ഡയല്‍ ചെയ്തു . പെട്ടന്നാണ് ക്ലോക്കിലെ സമയം ശ്രദ്ധിക്കുന്നത്  1:30 am . പാതിരാത്രി !!! ഞാന്‍ ഫോണ്‍ കട്ട ചെയ്ത്‌  പോയിക്കിടന്നുറങ്ങി .


                       സീന്‍ 6     നീ പണ്ടേ എന്നോടൊന്നും മിണ്ടിയില്ല 

പിറ്റേദിവസം

ഞാന്‍ കോളേജില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച. ഞാന്‍ പതിവായി വരുന്ന ബസിന്‍റെ  ശബ്ദം കേട്ട്  അനുപ്രിയ  സ്ലോ മോഷനില്‍ ഓടിവന്ന് സഡന്‍ ബ്രേക്കിട്ട്  നിന്നു. അവള്‍ നോക്കുന്നത് സ്വന്തം കാലിന്റെ പേര് വിരലിലേക്ക്   

സാധാരണയായി അണിഞ്ഞോ രുങ്ങുന്നതിലോന്നും  താല്പര്യമില്ലാത്ത അവള്‍ നന്നായി ഒരുങ്ങിയിട്ടുണ്ട്

പ്രേമവും മണ്ണാങ്കട്ടയും ഒന്നും വേണ്ട  പഴയപോലെ ഫ്രണ്ട്സ് ആയൈരുന്നാല്‍ മതി  ബാകി ഓക്കെ പഠിത്തം  കഴിഞ്ഞിട്ട് തീരുമാനിക്കാം  എന്ന് പറയാന്‍ വേണ്ടി തുടങ്ങിയതും  അവള്‍ മുഖമുയര്‍ത്തി  എന്‍റെ നേരെ നോക്കി

 ഓഹ് !  ആദ്യമായി ഒരു പെണ്‍കുട്ടി  യുടെ കണ്ണിലെ പ്രണയത്തിന്റെ തിരയിളക്കം !!!

താഴെ നിറുത്തിയിട്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും മീശമാധവനിലെ കരിമിഴിക്കുരുവിയുറെ  ഹമ്മിംഗ്..... ആ ആ ആ  ആ.................................

കരിമിഴിക്കുരുവിയെ  കണ്ടിലാ  നിന്‍ ........

ഞാന്‍ ഒരു പാവം  19 വയസ്സ് കാരന്‍ .....


എന്‍റെ  മനസ്സാക്ഷി  കുറ്റപ്പെടുത്താന്‍ തുടങ്ങി. കോളേജ് മൊത്തം പിന്നാലെ നടക്കുന്ന പെണ്‍കുട്ടി നമ്മുടെ പിന്നാലെ നടക്കുന്നു . ജാഡ ഇടണ്ട കാര്യമുണ്ടോ ?

എന്നാലും ഇത്രയും നാള്‍ ഏടത്തി   ആയി കണ്ടിട്ട്  പെട്ടന്ന്‍ കാമുകി ആയി  Convert  ചെയ്യാന്‍ ഒരു ബുദ്ധിമുട്ട്



അടുത്തദിവസം കോളേജില്‍ ഓണാഘോഷമായിരുന്നു . അവള്‍ ഒരു പാവാടയും ബ്ലൌസും  ഇട്ടു വന്നു . ഇഷടപ്പെട്ട പെണ്‍കുട്ടിയെ  പാവാടയും ബ്ലൌസും  അണിഞ്ഞു കാണാനാണ്  ഇഷ്ടം എന്ന് ഞാന്‍ വളരെ നാള്‍ മുന്‍പ്  അവളോട്‌ പറഞ്ഞിരുന്നു .

പത്ത് ദിവസത്തെ അവധിക്ക്  കോളേജ് അടച്ചു



                                                       സീന്‍ 7:  റിസ്വാന്‍

ആ പത്ത് ദിവസം  ഈസ്റ്  കോസ്റ്റ്  വിജയന്‍റെ  എല്ലാ ആല്‍ബവും കേട്ട്


അമ്മ വീട്ടിലും അച്ഛന്‍ വീട്ടിലുമൊക്കെ പോയപ്പോള്‍  സന്തോഷം മറച്ചു വക്കാനായില്ല. ഞങ്ങടെ കോളേജില്‍ പ്രിയങ്കാ ചോപ്രയെ ക്കളും സുന്ദരിയായ  പെണ്ണുണ്ടെന്നും. അവള്‍ ഇങ്ങോട്ട് വന്ന്‍ ഇഷടമാനെന്നു പറഞ്ഞെന്നും ഞാന്‍ വച്ച് കാച്ചി.      എല്ലാം സിനിമാ സ്റ്റൈലില്‍ ഷോട്ട് ബൈ  ഷോട്ടയിട്ടാണ് പറഞ്ഞത് .

കുടുംബത്തിലെ  സ്ത്രീജനങ്ങള്‍ ഓക്കെ കഥ വിശ്വസിച്ചു . ആണുങ്ങള്‍ ഓക്കെ അവന്‍  വെറും നുണ പറയുകയാണെന്ന് പറഞ്ഞു .


പത്താം ദിവസം  ഞായര്‍ ആഴ്ച  പിറ്റേന്ന്  കോളേജ് തുറക്കും

എന്നെ ഒരു സുഹൃത്ത്  വിളിച്ചു " അളിയാ ഞാന്‍ കൊട്ടാരക്കാരെന്നു  കോട്ടയത്തേക്ക് വരുവാ  ബസില്‍ നമ്മടെ അനുപ്രിയ ഉണ്ട് . കൂടെ  ഒരു പയ്യനുണ്ട്  കാമുകനാണോ ന്നൊരു ........"

ഹും കുടുംബം കലക്കന്‍ വേണ്ടി ഇറങ്ങിക്കോളും  അസൂയ അസൂയ

ഞാന്‍ അനുപ്രിയയെ വിളിച്ചു  ബെല്‍ അടിക്കുന്നു  എടുക്കുന്നില്ല  
വീട്ടില്‍വിളിച്ചപ്പോള്‍  അവള്‍ അങ്ങോട്ട്‌ പൊന്നെന്നു അമ്മ പറഞ്ഞു

ഞാന്‍ 12:15 മുതല്‍ 12:30 വരെ തുടര്‍ച്ചയായി വിളിച്ചു

എടുക്കുന്നില്ല

പിറ്റേന്ന്   തിങ്കളാഴ്ച

ഞാന്‍ അവളോട്‌ മിണ്ടാനേ പോയില്ല !

അന്ന്‍  സമരമായിരുന്നു . അനു  എന്‍റെ  പിന്നാലെ ഓടി വന്നിട്ട്  പറഞ്ഞു

" അത് റിസ്വാന്‍ എന്‍റെ കൂടെയുണ്ടായിരുന്നു. അവനിഷ്ടമല്ല എന്നെ വേറെ ആണ്‍കുട്ടികള്‍ വിളിക്കുന്നത്‌. നീയെന്തിനാ കണ്ണില്‍ കണ്ട ആണ്പില്ലെര്‍ക്കെല്ലാം നമ്പര്‍ കൊടുക്കുന്നെ എന്ന് പറഞ്ഞവന്‍ വഴക്കുണ്ടാക്കും !!!!!! "

പകച്ചു പോയി എന്റെ ബാല്യം

എന്തേനു   ആഹാ  അത് കൊള്ളാലോ .....

മനസ്സാക്ഷി ഉപദേശിച്ചു "മനൂ നീ ഒന്ന് കരുതിയിരുന്നോ  അത്ര നെഗളിക്കണ്ടാ "



                                           സീന്‍ 8         ഉല്‍പ്രേക്ഷ  


പിറ്റേന്ന്  ഞാന്‍ ഒരു പഴയ ഗൃഹലക്ഷ്മി  വായിക്കാനിടയായി. അതില്‍ ഒരു കഥയുണ്ട്. ഭാവിയില്‍ ഷോര്‍ട്ട്  ഫിലിം നിര്‍മിക്കാന്‍ ഉദ്ദേശിച്ച് സൂക്ഷിച്ച് വച്ച ഒരു കഥ . അത് ഞാന്‍ അന്ന്‍ എന്തിനോ എടുത്ത് ഒരിക്കല്‍ കൂടി വായിച്ചു

 
2004ഡിസംബര്‍ മാസത്തെ ഗൃഹലക്ഷ്മി മാസികയില്‍ പ്രസിദ്ധീകരിച്ച്‌ ഒരു അനുഭവ കഥ. അത്‌





കഥയുടെ ഉള്ളടക്കം ഇതാണ്‌
മാതാപിതാക്കളുടെ ഏകമകള്‍ ആയ ഒരു പെണ്‍കുട്ടി ഉപരിപഠനത്തിനായി മാതാപിതാക്കളില്‍ നിന്നും അകന്നു താമസിക്കുന്നു. വിദേശത്ത്‌ നഴ്സായി ജോലിചെയ്യുന്ന തണ്റ്റെ കൂട്ടുകാരിക്ക്‌ മെയില്‍ അയക്കുവാനായി സ്ഥിരമായി ഇണ്റ്റര്‍നെറ്റ്‌ കഫെയില്‍ പോകുന്ന ആ പെണ്‍കുട്ടി കഫെ നടത്തിപ്പുകാരനായ അന്യമതസ്തനുമായി പ്രണയത്തിലാകുന്നു. തീവ്രമായി മുന്നേറുന്നപ്രണയം വിവാഹാലോചനയിലെത്തുന്നു ഒടുവില്‍ പയ്യണ്റ്റെ വീട്ടുകാര്‍ സ്ത്രീധനത്തിണ്റ്റെ പേരില്‍ തെറ്റുന്നു. പ്രണയം അവസാനിക്കുന്നു.

ആദ്യമായി ഈ കഥ വായിച്ചപ്പോള്‍ ഇതെഴുതിയ പെണ്‍കുട്ടിയോട്‌ വല്ലാത്ത ദേഷ്യം തോന്നി. ഞാന്‍ ഒരു തീരുമാനമെടുത്തു. വിവാഹം കഴിക്കുന്നെങ്കില്‍ പ്രണയിച്ച്‌ തന്നെ കഴിക്കണം അല്ലെങ്കില്‍ വല്ലവരും പ്രണയിച്ച പെണ്ണിനെ കെട്ടേണ്ടിവരും ഇവളൊക്കെ ഇനി ഏത്‌ ഹതഭാഗ്യണ്റ്റെ തലയിലാണോ ആകാന്‍ പോകുന്നത്‌ ?!

പിന്നീട് പതുക്കെ പതുക്കെ കഥാകാരിയെ  ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. ആ കഥയിലെ  സാഹിത്യം,  MBA വിദ്യാര്‍ഥിനിയായിട്ടും  കഫേ  നടത്തിപ്പുകാരനെ പ്രണയിച്ച നന്മ,  സാധാരണ പെണ്‍കുട്ടികള്‍ പുളിങ്കൊമ്പിലേ  പിടിക്കാറുള്ളൂ ! എല്ലാറ്റി ലുമുപരി  അവള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാണു പ്രണയിച്ചത് .

ഹും  അവന്‍ ആ ആപ്പിള്‍ ജ്യുസില്‍  വള്ളത് കലക്കി കൊടുത്ത് വള്ളത് ചെയ്തിരുന്നെങ്കിലോ ? അല്ലെങ്കില്‍ വല്ല രഹസ്യ ക്യാമറയും വച്ചു  എല്ലാം പകര്ത്തിയിരുന്നെങ്കിലോ  ഹോ    കഷ്ടിച്ചു രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതി . അവള്‍ടെ വീട്ടു കാരുടെ ഭാഗ്യം! ഇവളൊക്കെ ദിവസവും പത്രം വായിക്കുന്നതല്ലേ ?

ഇങ്ങനൊക്കെ വിചാരിച്ചു

കുറച്ചു നാള്‍ കഴിഞ്ഞപ്പോ  ( 2005ല്‍) എനിക്കും സമാനമായ ഒരു പണികിട്ടി. എന്‍ട്രന്‍സ്  ക്ലാസ്സില്‍ ഫ്രണ്ട്ഷിപ്പ്  Turned ലവ് . അങ്ങനെ ശരിഇരങ്ങള്‍ തമ്മില്‍ സ്വാതന്ത്ര്യം  എടുത്ത്തിറ്റൊന്നുമില്ല . ഫോണ്‍ ചെയ്യും . പിന്നെ ഞാന്‍ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലാകി  അവള് സ്പീക്കര്‍ ഫോണിലാ  വിളിക്കുന്നത്‌  അച്ഛന്‍ ആണ്  ഡയലോഗ് പറഞ്ഞു കൊടുക്കുന്നെ !!!!

അയാള്‍ എന്നോടു സ്വത്ത്‌ വിവരമൊക്കെ തിരക്കി . അതോടെ ഞാന്‍ ആ ബന്ധം അവസാനിപ്പിച്ചു

നമ്മുടെ    ഹരിപ്രിയ എസ്  നെ  ഞാന്‍ അന്നുമുതല്‍ സ്നേഹിച്ച് തുടങ്ങി. പക്ഷേ  ചേച്ചിയായിരിക്കും MBA ക്കാരി അല്ലേ 


പെട്ടന്നെനിക്കൊരു  സംശയം       

കഥാകാരിയുടെ പേര്   ഹരിപ്രിയ  എസ്  

ഇത്  അനുപ്രിയ എങ്ങാനും ആയിരിക്കുമോ? ഏയ്  ഇല്ല 






കഥ എഴുതിയത് അനുപ്രിയയാണ് എന്ന് സംശയിക്കാനുള്ള കാരണങ്ങള്‍
( CBI സേതുരാമയ്യ്ര്‍ ന്റെ പശ്ചാത്തല സംഗീതം ഒന്നിട്ടാല്‍ നന്നായിരിക്കും )

1. കഥാകാരിയുറെ പേര് " ഹരിപ്രിയ. എസ് "

2. കഥയുടെ പ്രസിദ്ധീകരണ തീയതി 2004 ഡിസംബര്‍, അപ്പോള്‍ 2004 ജുണിനും 2004 ഒക്ടോബറിനും ഇടയിലായിരിക്കണം സംഭവം നടക്കുന്നത്.2004ല്‍ പ്ലസ്ടു പാസ്സായ അവള്‍ 2005 ആഗസ്റ്റ്‌ വരെ എവിടെ ആയിരുന്നു
   മുന്‍പ് പഠിച്ചിരുന്ന കോളേജിനെപ്പറ്റിയോ അവിടെ നിന്നെ പോരാന്‍ ഉണ്ടായ സാഹചര്യതെപടിയോ ചോദിച്ചാല്‍ അനുപ്രിയ അസ്വസ്ഥയാകുമായിരുന്നു

3. " ആറു സെന്ററില്‍ ഒരു വീട് ഞാന്‍ ഒറ്റമോളാ" എന്ന വാചകം
അനുപ്രിയ ഒരിക്കല്‍ പറഞ്ഞിരുന്നു "ആറു സെന്ററില്‍ 2000 സ്ക്വയര്‍ ഫീറ്റ്‌ വീടാണ് . പക്ഷെ ഞങ്ങള്‍ ഉടന്‍ തന്നെ അത് വില്‍കും എന്നിട്ട് ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറും "
(ഇയ്യക്കോടുള്ള ആ വീടിനെക്കുറിച്ചല്ലേ ഈ പറഞ്ഞിരിക്കുന്നത്?)

4. " കണ്ണൂര്‍ എഫ് എം ന് എന്തൊരു ക്ലാരിറ്റി " എന്ന വാചകം
കണ്ണൂരിന് നാല്പത് കിലോമീറ്റര്‍ ചുറ്റളവിലായിരിക്കണം കഥ നടക്കുന്നത് അനുപ്രിയ കോഴിക്കോട് താമസിച്ചിട്ടുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്

5. കംപ്യുട്ടര്‍ കീ ബോര്‍ഡില്‍ ഏറ്റവും  വേഗത  അനുപ്രിയക്കായിരുന്നു . കംപ്യുട്ടര്‍ ഉപയോഗിച്ച് മുന്പരിച്ചയമില്ലാത്ത്ത ഒരാള്‍ക്ക് ഒരിക്കിലും അത്ര സ്പീഡ് ഉണ്ടാകില്ല . തനിക്ക്  കംപ്യുട്ടറില്‍ യാതൊരു മുന്‍പരിചയവും ഇല്ല  എന്നാണ്‌  അനു പറഞ്ഞിരുന്നത് .

6. ഒരിക്കല്‍ അനുപ്രിയയെ ഫോണ്‍ ചെയ്തപ്പോള്‍ എടുത്തില്ല . തുടര്‍ച്ചയായി ശ്രമിച്ചിട്ടും. അതിനു അവള്‍ നല്‍കിയ വിശദീകരണമോ

." അത് റിസ്വാന്‍ എന്‍റെ കൂടെയുണ്ടായിരുന്നു. അവനിഷ്ടമല്ല എന്നെ വേറെ ആണ്‍കുട്ടികള്‍ വിളിക്കുന്നത്‌. നീയെന്തിനാ കണ്ണില്‍ കണ്ട ആണ്പില്ലെര്‍ക്കെല്ലാം നമ്പര്‍ കൊടുക്കുന്നെ എന്ന് പറഞ്ഞവന്‍ വഴക്കുണ്ടാക്കും !!!!!! "
റിസ്വാന്‍ തന്നെയാണോ കഥയിലെ റിമ്സന്‍?

" മറ്റൊന്നിന്‍ ധര്‍മയോഗത്താല്‍ അതുതാനല്ലയോ ഇത് എന്ന്‍ വര്‍ണ്യത്തിലാശങ്ക  ഉള്പ്രേക്ഷാഖ്യയലം  കൃതി"

അവള്‍ ഇവളാ ?!!!!



                                           സീന്‍ 9      ഗംഗ  നാഗവല്ലിയാകുന്നു


പിറ്റേദിവസം

ഞാന്‍ ക്ലാസില്‍ ചെല്ലുമ്പോള്‍ അനുപ്രിയയും അനീഷും ഒരുമിച്ചിരുന്നു സൊള്ളുന്നു . എന്നെ പ്രണയ ഭരിതമായ ഭാവത്തോടെ നോക്കി

എന്നോട്  പ്രണയം ഭാവിക്കുന്നുണ്ടെങ്കിലും  എപ്പോഴും  നടപ്പ്  അനീഷിനോപ്പമാണ് . എല്ലാ entertainment ഉം അവനാണ് .

ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഹരികൃഷ്ണന്‍സ്  സിനിമയില്‍ ജൂഹീ ചവ്ലക്ക്  മോഹന്‍ലാലും  മമ്മൂട്ടി യും പോലെയാണ്  അവള്‍ക്ക്  ഞങ്ങള്‍ രണ്ടും 

രണ്ടില്‍ ആരെ വേണമെന്ന് കണ്ഫ്യൂഷനായി  " പൂജാ ബിബം  മിഴിതുറന്നു താനേ നടതുറന്നു  സ്വയം വര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍ "എന്ന് പറഞ്ഞു  നടക്കുവാണ് . തമാശയല്ല  ഞങ്ങളി ആരെ വേണമെന്ന്  തീരുമാനിക്കനാകതെ ഒരു ദിവസം മുഴുവന്‍ അവള്‍ കരഞ്ഞിട്ടുണ്ട് !



" ഈ  ഹരിപ്രിയ എസ്  എന്ന അപരനാമത്തില്‍ കഥകള്‍ എഴുതുന്നത്‌ താനാണോ ? "


അനുപ്രിയ യുടെ  അപ്പോഴത്തെ ഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു മുഖത്ത് പലഭാവങ്ങള്‍ മിന്നിമറിഞ്ഞു  മുഖം വിളറി വെളുത്തു

അവള്‍ അലറിവിളിച്ചു   " പെഴ്സണല്‍ മാറ്റെഴ്സ്സില്‍ ഇടപെടരുത് !!!! "

( മണിച്ചിത്രത്താഴ് സിനമിയിലെ  "അല്ലിക്കാഭരണംവാങ്ങാന്‍ ഗംഗപോവണ്ട സീന്‍ ഓര്‍ക്കുക )

ക്ലാസ് മൊത്തം ഞെട്ടി !!!

ഞാന്‍  " Ok  Ok  It's all right "  എന്ന് പറഞ്ഞു  പിന്‍വാങ്ങി

കുറച്ചു കഴിഞ്ഞപ്പോ അനുപ്റിയ എന്റെ അടുത്ത് വന്ന്‍ ക്ഷമാപണത്തോടെ " "നിന്നോട് ഒച്ച യെടുത്തത്തില്‍ ദേഷ്യമില്ലേ "

"ഇല്ല"

( നകുലേട്ടാ  ഞാനിപ്പോ എന്താ പറഞ്ഞെ   ഗംഗ ഒന്നും പറഞ്ഞില്ല  
അല്ല  എന്തോപറഞ്ഞു      ഇല്ല ഒന്നും പറഞ്ഞില്ല ) 

അനുപ്രിയ തന്നെയാണ്  ഹരിപ്രിയ  എന്ന സംശയം കൂടി

അതോടൊപ്പം അദ്ഭുതവും  ഇങ്ങനൊക്കെ  സംഭവിക്കുമോ ?! ഒരാളുടെ ജീവിതത്തില്‍ 

ഇവള്‍ വല്ല ഫെമിനിസ്റ്റും ആയിരിക്കുമോ ?



                                     
             
                                               സീന്‍ 10    മൂന്നാര്‍ ടൂര്‍ 


            
  ആയിടക്ക്  മൂന്നാറിലേക്ക്  കോളേജില്‍ നിന്നും ടൂര്‍ പോകാന്‍ തീരുമാനിച്ചു

അനുപ്രിയ താമസിക്കുന്ന സ്ഥലത്തുനിന്നും അവളെയും കൂട്ടുകാരികളെയും കൂട്ടി കൊണ്ട് വരാന്‍ ഞാനും ജിഷ്ണു എന്ന സുഹൃത്തും പോയി .

പുലര്‍ച്ചെ  മൂന്നു മണിക്ക്

ഞങ്ങള്‍ അവര്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന വിഇട്ടില്‍ എത്തി . ബെല്ലടിച്ചപ്പോള്‍ അനുപ്രിയ വന്ന്‍ വാതില്‍ തുറന്നു . അവള്‍ കാതരമായ കണ്ണുകളോടെ എന്നെ നോക്കി.  മൂന്നു വയസുകാരി  ഐസ്ക്രീമിന്‍റെ  നേരെ നോക്കുമ്പോലെ

( Background മ്യൂസിക്‌:     കട്ടിപ്പൂടി   കട്ടിപ്പൂടി  ഡാ  കണ്ണാലാ............... )


ബസില്‍ കയറിയപ്പോ എന്നെ അടുത്തിരിക്കാന്‍ വിളിച്ചു.

(ഞാന്‍ ആണെങ്കില്‍  TV യില്‍ മാത്രം ക്രിക്കറ്റ് കണ്ടിട്ടുള്ളവന്‍  വേള്‍ഡ്  കപ്പ്‌  ക്രിക്കറ്റ് ഫൈനലില്‍  ഓസ്ട്രേലിയന്‍  ടീമിനെതിരെ  ഓപ്പണിംഗ്  ബാറ്സ്മാന്‍ ആയി ഇറങ്ങിയ  അവസ്ഥയിലാണ്    BOYS SCHOOL ല്‍ ആയിരുന്നെ പഠിച്ചത്)

ഞാന്‍ എന്ത് വേണം എന്നാലോചിച്ചു നിന്നപ്പോഴേക്കും അവള്‍ടെ ബെസ്റ്റ് ഫ്രണ്ട് പൊന്നംബിളി  കയറിയിയിരുന്നു .

അവള്‍ കോപത്തോടെ എന്നെ നോക്കി

അനീഷിനെ അവളുടെസീറ്റിനടുത്തെക്ക്  വിളിച്ചുവരുത്തി . അവന്റെ അരയില്‍ ചുറ്റി പ്പിടിച്ച്  അവനെ ചാരി അവള്‍ ഇരുന്നു  ഇടക്കിടക്ക് എന്റെ നേരെ നോക്കും . അവന്‍റെ കാലിലോക്കെ തലോടും

എന്നിട്ട എന്റെ നേരെ തിരിഞ്ഞു നോക്കും

ഹൈറേഞ്ചിലെ  കൊടും തണുപ്പില്‍ അനീഷ്‌ നിന്നു വിയര്‍ത്തു

അടിമാലി കഴിഞ്ഞപ്പോഴേക്കും അവനെ സീറ്റി ലിരുത്തി

ഹണീമൂണ്‍ ട്രിപ്പ്‌  ആഘോഷിക്കുന്ന  യുവമിഥുനങ്ങളെ പ്പോലെ  രണ്ടും തിമിര്‍ത്തു

എന്നെ ഇടക്കിടക്ക് പാളിനോക്കും

( അവളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് പൊന്നമ്പിളി  എന്ന അവളുടെ കൂട്ടുകാരി ആണ് . ഞാനും ആവും അടിച്ചു പിരിയണമെന്നു  ഈടവും ആഗ്രഹിക്കുന്നത് അവള്‍ ആണ്  പാവം അനുപ്രിയക്ക് അതറിയില്ല )

പാവം അനീഷിനും ഇതറിയില്ല

നീലക്കുറിഞ്ഞി  പൂത്തതും കണ്ടു ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു.

അനീഷിനു അനുപ്രിയയോടു പൊരിഞ്ഞ പ്രേമമായി.

അവനോടു മാത്രമല്ല മറ്റു പല സഹപാഠികളോടും  അതിരുവിട്ട് പെരുമാറാന്‍ തുടങ്ങി . എന്നിട്ട് എന്റെ നേര്‍ക്ക്‌ നോക്കും
സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന തരത്തിലായിരുന്നു പെരുമാറ്റം  മദ്യപിച്ച് മദോന്മാത്തയയപോലെ !!

പലരും  നല്ല ഉറക്കത്തില്‍ ആയിരുന്നകൊണ്ട്. ഇതൊന്നും കണ്ടില്ല

ഇന്‍ചാര്‍ജ്  ടീച്ചര്‍ അടിമാലിയില്‍ ഇറങ്ങി 


രാത്രി ഒരു പതോന്നു പന്ത്രണ്ടു മണിയായിക്കാണും

ബസ്സില്‍ തെരുവുവിലക്കുകളില്‍ നിന്നും വാര്‍ന്നു വീഴുന്ന പ്രകാശം മാത്രം

ഞാന്‍ നോക്കുമ്പോ  ജയകൃഷ്ണനും അനുപ്രിയേം  ചപ്പകുരിശ്ശില്  ഫഹദ് ഫാസിലും രമ്യാനമ്ബീശനും  പോലെ നിക്കുന്നു

തലയില്‍ ഒരു ഇടിവാള്‍ വന്നു വീണപോലെ


 "മൌസിനെ ഉഴിഞ്ഞുകൊണ്ടിരുന്ന എന്റെ കൈപ്പത്തിക്കുമേല്‍   ആദ്യമായി അവന്റെ കരസ്പര്‍ശമേറ്റപ്പോള്‍ ചെറുതായി വിയര്‍ത്ത തോര്‍മ്മയുണ്ട് ..................... "


 ആ കഥയിലെ വാചകങ്ങള്‍ എന്റെ മനസ്സില്‍ മുഴങ്ങി . ഇത് അവളുതന്നെ  ഈശ്വരാ!!!!!!!!!       

ഒരു വര്‍ഷം കൊണ്ട് അവളോട്‌ തോന്നിയ ബഹുമാനവും  സ്നേഹവും എല്ലാം


ഫോര്‍മാറ്റ്  ചെയ്ത പെന്‍ഡ്രൈവ്  പോലെ മാഞ്ഞുപോയി




പിന്നെ അനുരാജും  ജിയോ എന്ന മറ്റൊരു വിദ്യാര്‍ഥിയും അവളെ  ഷര്‍ട്ട് ഊരിക്കാണിച്ചു.

അതോടെ  അനുപ്രിയ കരഞ്ഞു തുടങ്ങി

അപ്പോഴേക്കും  ബസ് പുറപ്പുഴ എത്തി .


അനുപ്രിയയെ വീട്ടിലെത്തിക്കനയി മാത്രം  അനുരാജും ജയകൃഷ്ണനും ബിനുവും  ഒരു TATA SUMO  അറേഞ്ച്  ചെയ്തിരുന്നു . എനിക്കതില്‍ എന്തോ പന്തികേട് തോന്നി

ഞാനും കൂട്ടുകരനും  ചേര്‍ന്നു അവളെയും  കൂട്ടുകാരികളെയും മറ്റൊരു ഓട്ടോയില്‍ താമസ സ്ഥലത്തേക്ക്  എത്തിച്ചു .

ഞാന്‍ ഇനി അവളുമായി ഒരു ബന്ധവും ഇല്ല എന്ന് ഉറച്ച തീരുമാനമെടുത്തു .



                                       സീന്‍ 11        അടിച്ചുപിരിയല്‍ 



 പിറ്റേന്ന്

ജയകൃഷനനും സുഹൃത്തുക്കളും  എന്നോടു ഉടക്കാന്‍ വന്നു. ഞാന്‍ അവളെ വേറെ വാഹനത്തില്‍ കയറ്റി വിട്ടത് അവള്ക്ക്ര്‍ തിഇരെ ഇഷ്ടമായില്ല


നിയോക്കേം കൂടി ഇന്നലെ എന്നതാ അനുപ്രിയെടെ അടുത്ത് കാട്ടിയെ എന്ന് ചോദിച്ചു ഞാനും ചൂടായി .

ഞാന്‍ അവളെ വിളിച്ചിട്ട് " പറയടീ   എല്ലാരും കേള്‍ക്കട്ടെ ഇന്നലെ ഇവന്മാര്‍ നിന്നോട് കാട്ടിയതെന്താന്നു "

അവള്‍ വന്നിട്ട്  കൂള്‍ ആയി പറഞ്ഞു " എന്നോടു ആരും ഒന്നും കാട്ടിയില്ല "


മനസ്സില്‍ അനുപ്രിയക്ക്‌ ഒരു കല്ലറ പണിത് പൂവും വച്ചു

വൈകുന്നേരം ക്ലാസ് വിട്ടപ്പോള്‍ അവള്‍ എന്റെ അടുത്ത് സംസാരിക്കാന്‍ വന്നു . . ഞാന്‍ പൊട്ടിത്തെരിച്ച്ചു.

"നീ ഇന്നലെ എന്ത്താടീ  ബസ്സിനകത്ത് കിടന്നു കാട്ടുന്ന കണ്ടേ ?"

"ഞാന്‍ എന്ത് കാണിച്ചൂന്ന്‍"

"നിനക്കെന്താടീ ഭ്രാന്തുണ്ടോ ? "

" ഭ്രാന്ത്  നിനക്കാ  നമ്മള് തമ്മില്‍ ഇനി ഒരു ബന്ധോം ഇല്ല " അവള്‍ അലറി

" നീയല്ലെ  എല്ലാം തുടങ്ങി വച്ചത്  ഞാന്‍ ആണോ " ഞാന്‍ ചോദിച്ചു

"ഞാന്‍ തുടങ്ങി  ഞാന്‍ തന്നെ അവസാനിപ്പിക്കുന്നു " അവളും ഒച്ചയിട്ടു



                         
                                        സീന്‍ 12   പുതിയ കാമുകന്‍


    
 
അടുത്ത ദിവസം അവള്‍ എന്നെഉപേക്ഷിച്ച് അനീഷിനോപ്പംപോയി 

(ഈ വൃത്തികെട്ടവന്‍ പേഴ്സില്‍ condom കൊണ്ട് നടക്കുന്നവനാണ് . അവന്‍റെ അമ്മ ഒരു മുന്‍കാല നിശാസുന്ദരി ആണ്.  മടക്കത്താനം ഉഷ എന്ന് പറഞ്ഞാല്‍ എല്ലാരും അറിയും.  ഇവള്‍ അവനെ കേട്ടിയാലാതെ അവസ്ഥ  )


   ഞാന്‍ അവള്‍ക്ക് SMS അയച്ചു .( എനിക്ക് മൊബൈല്‍ ഇല്ല . Rediffbol  മെസ്സഞ്ചറില്‍ നിന്നും ആണ് അയച്ചത് )

PONNAMBILY IS A CROOK. DON'T TRUST ANISH  HE WILL CHEAT YOU

ഇതായിരുന്നു മെസ്സേജ്

അവള്‍  ആ മെസ്സേജ്  എല്ലാവരെയും കാണിച്ചു കൊടുത്ത് എന്നെ നാണം കെടുത്തി .

പിന്നീടുള്ള  ദിവസങ്ങളില്‍ ക്ലാസില്‍ കിടന്നു കൊഞ്ചിക്കുഴായല്‍, അഴിഞ്ഞാടല്‍ രാസ ക്രീഡ......

എന്‍റെ  ജീവിതത്തിലെ  ആദ്യത്തെ പ്രണയ നൈരാശ്യം. പ്രണയ നൈരാശ്യം എന്ന് പറയാന്‍ പറ്റില്ല . നമ്മള്‍ അത്യധികം വിശ്വസിച്ചിരുന്ന ഒരാള്‍ .....

ഒരാഴ്ച ഞാന്‍ ക്ലാസില്‍ പോയില്ല  TC വാങ്ങിയാലോ എന്നാലോചിച്ചു. മറ്റൊരു   Polytechnic  ലും IT  ഇല്ല . അതുകൊണ്ട് അത് പറ്റില്ല

ഞാന്‍  ദില്‍ ചാഹ്താ ഹൈ  സിനിമയിലെ  തന്ഹായി  എന്നപാട്ട്  നൂറു പ്രാവശ്യം റിപ്പീറ്റ് ചെയ്തു കേട്ടുകൊണ്ടിരുന്നു






                              സീന്‍ 13    കാമുകന്‍ കൊടും ശത്രുവാകുന്നു



രണ്ടാഴ്ച  കഴിഞ്ഞപ്പോള്‍ എന്‍റെ  ലാന്‍ഡ്  ഫോണിലേക്ക്  ഒരു കോള്‍ വന്നു . അനുപ്രിയയുടെ നമ്പര്‍ ആണ് .

ഞാന്‍ ഫോണ്‍ എടുത്തു . അപ്പുറത്ത് നിന്നും കരച്ചില്‍ ഏങ്ങലടി ശബ്ദം


പിറ്റേ ദിവസം  ക്ലാസില്‍ ചെല്ലുമ്പോള്‍ അനുപ്രിയും അനീഷും കൊടും ശത്രുക്കളായിരിക്കുന്നു !!!!!

 എന്താ സംഭാവിച്ചേന്നറിയുമോ
അവര് രണ്ടാളും എവിടേയോ കറങ്ങാന്‍ പോയി

അവന്‍ ബലാല്‍ക്കാരമായി അവളെ ............ ശ്രമിച്ചു . അവള്‍ വഴങ്ങിയില്ല
അവനു ഭ്രാന്തായി !

പാവം ചെക്കന്‍ അവനെ ഞാന്‍ ഒരു തെറ്റും പറയില്ല
അവന്റെ സ്ഥാനത്ത് ആരായാലും അങ്ങനെ ചെയ്യും
മജ്ജയും മാംസവും ഉള്ള മനുഷ്യനല്ലേ?!

പിന്നിടുള്ള ദിവസങ്ങളില്‍ അവന്‍ പിന്നാലെ നടന്നു ശല്യമായി ഭീഷണിയായി  പിന്നെ അവള്‍ കരച്ചിലായി

പിന്നെ ഞാന്‍  ഇടപെട്ടു  ഇനി അവളെ ശല്യപ്പെടുത്താന്‍ പാടില്ലെന്ന് കര്‍ശനമായി പറഞ്ഞു

അവന്‍ മദ്യപിച്ചു ലക്ക് കേട്ട് കളാസ്സില്‍ വന്നു

പിന്നിട് അവന്‍ കോളേജില്‍ വന്നിട്ടേയില്ല !!!



                          സീന്‍ 14    അനുപ്രിയ എന്‍റെ  കൊടും ശത്രുവാകുന്നു 


പിന്നീട്  അനുപ്രിയ എന്നോട്  ഇണങ്ങാന്‍ പരിശ്രമിച്ചു.  പക്ഷെ നേരിട്ട അപമാനം അത്ര പെട്ടന്ന് മറക്കാനും പൊറുക്കാനും എനിക്ക് കഴിഞ്ഞില്ല .

കലി  കയറി  ഞാന്‍ പറഞ്ഞു  " എനിക്കാ ഇന്റര്‍നെറ്റ് കഫെക്കാരന്റെ അത്ര എക്സ്‌പീരിയന്‍സ്  ഇല്ല . ഞാന്‍ ആദ്യമായിട്ടാ....."

"പിന്നെ കൌമാര പ്രായത്തില്‍ ഇത് പോലുള്ള  അബദ്ധങ്ങളൊക്കെ  എല്ലാവര്ക്കും  പറ്റാറുണ്ട് . ഈ കലാസ്സിലെ തന്നെ പല പെണ്‍കുട്ടികള്‍ക്കും ഇതിനു മുന്‍പ് പ്രണയവും പ്രണയ പരാജയവും ഓക്കെ ഉണ്ടായിട്ടുണ്ട്  നിനക്ക് മാത്ര മെന്താ  ഇത്ര................  "

"നിന്റെ പെഴ്സണല്‍ മാറ്റെഴ്സില്‍ ഇടപെടാന്‍ പാടില്ല . നിന്നെക്കുരിച്ച്ചു ഒന്നും അറിയാന്‍ ശ്രമിക്കാന്‍ പാടില്ല . എന്ത് ചെയ്താലും  എന്താ ഇത് ?
 നീ അന്ന് വയലന്റായപ്പോ തന്നെ എനിക്ക് മനസ്സിലായിരുന്നു. നിനക്ക് അങ്ങനെ ഒരു അഫയര്‍ ഉണ്ടെന്നു ...."




അവള്‍ ഭയങ്കര കരച്ചിലായി ......

"നീ  കരയാതെ കാര്യം പറ  എന്താ നിന്‍റെ പ്രശ്നം ? എന്തിനാ നീ ആ കഥ യുടെ കാര്യം ചോദിച്ചപ്പോള്‍ വയലന്റാകുന്നത് ?  അവന്‍ ഇപ്പഴും നിന്റെ പിന്നാലെ ഉണ്ടോ ? നിന്നെ ഭീഷണിപ്പെടുത്തുന്നുണ്ടോ?...."

 ( സാധാരണ  ഒറ്റയ്ക്ക് ബ്രൌസ് ചെയ്യാനെത്തുന്ന  പെണ്‍കുട്ടികളെ  പ്രണയം നടിച്ചു വശത്താക്കി . പ്രണയ സല്ലാപം ഒളിക്യാമറയില്‍ പകര്‍ത്തി  ഭീഷണിപ്പെടുത്തി  പീഡിപ്പിച്ച  ധാരാളം സംഭവങ്ങള്‍ എനിക്കറിയാം . അതുകൊണ്ട്  എനിക്ക്  ഭയങ്കര ടെന്‍ഷന്‍ ആയി. ആപ്പിള്‍ ജ്യുസിന്‍റെ  കാര്യവും എന്നെ  ടെന്‍ഷന്‍ ആക്കി .)

അത് കൊണ്ട് ഞാന്‍ തുറന്നു പറയാന്‍ നിര്‍ബന്ധിച്ചു.

അതോടെ  അനുപ്രിയയുടെ  സ്വഭാവം അങ്ങ് മാറി .
ഞാന്‍ പ്രണയാഭ്യര്‍ത്ഥനയുമായി  പിന്നാലെ നടന്ന്  ശല്യം ചെയ്യുകയാണ് . ശാരീരിക ബന്ധത്തിനും മറ്റും നിര്‍ബധിക്കുകയാണ്  എന്ന് അവള്‍ പറഞ്ഞു പരത്തി .


കോളേജ് ചെയ്ര്‍മനോടൊക്കെ പരാതി  പറഞ്ഞു . അദ്ദേഹം എന്‍റെ  സുഹൃത്ത് ആയിരുന്നു. 


അത് വരെ അവള്‍ ശത്രുക്കളായി കണ്ടിരുന്ന അവളുടെ പിന്നാലെ നടന്നിരുന്ന ചെക്കന്‍മാരെ ഓക്കെ അവള്‍ സുഹൃത്തുക്കള്‍ ആക്കി
 അവരില്‍  പലരെക്കൊണ്ടും  എന്നെ തല്ലിക്കാന്‍ ശ്രമിച്ചു
ഞാന്‍ അന്ന് നല്ല  സിക്സ് പാക്  ആയിരുന്ന കൊണ്ടും  എനിക്ക് നല്ല ധൈര്യ മുണ്ടായിരുന്ന കൊണ്ടും  ആരും എന്നെ തൊട്ടില്ല !!!

ശാരീരികമായി ഉപദ്രവിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോള്‍ വേറെ ഒരു മാര്‍ഗ്ഗം കണ്ടെത്തി

 ഞാന്‍ ക്ലാസ്സില്‍ വന്നാല്‍  തുടങ്ങും ആണ്‍കുട്ടികളുമായി രാസകേളി !
കണ്ടാല്‍ അറപ്പ്  തോന്നുന്ന വിധത്തില്‍
അനുപ്രിയയെ വളരെ ബഹുമാനിച്ചിരുന്ന രാജേഷ് കുമാര്‍ എന്ന വിദ്യാര്‍ഥിയെ അവള്‍ എന്റെ മുന്നില്‍ വച്ച്  SEDUCE  ചെയ്തു
അനുപ്രിയ  NYMPHOMANIAC  ആണെന്ന് ആണ് കുട്ടികള്‍ പറഞ്ഞു തുടങ്ങി

അനുരാജ് എന്ന വിദ്യാര്‍ഥിയാണ്  അനുപ്രിയയുടെ എന്നോടുള്ള എല്ലാ ദ്രോഹപ്രവൃത്തിക്കും കൂട്ട് നിന്നത്
 ക്ലാസ്മേറ്റ്സ്  സിനിമയിലെ    കാവ്യാ മാധവനും  ജയസൂര്യയും  പോലെ (സതീശന്‍ കഞ്ഞിക്കുഴിയും  താരയും) പോലെ
ഇവന്‍ടൂര്‍ പോയപ്പോ തുണി അഴിച്ചു കാണിച്ചതാണെന്ന് ഓര്‍ക്കണം !



                                  

                        സീന്‍ 15   പീഡനക്കേസ്  കൊടുക്കുമെന്ന് ഭീഷണി


    
 ഫ്രെഡി ജോയ്

ഇവനും അനുപ്രിയും തമ്മിലുള്ള ബന്ധം ഒറ്റവാക്കില്‍ പറഞ്ഞാല്‍
" ചെമ്പകപ്പൂം കാട്ടിലെ  ചിത്രമണിപ്പോയ്കയില്‍ കണ്ടൂ ഞാന്‍ നിന്നെ ചെന്താമാരെ ....."

ഈ കഥയിലെ പ്രധാന വില്ലന്‍ എന്നു വേണമെങ്കില്‍ പറയാം  ഇവന്‍ പത്താം ക്ലാസ് കഴിഞ്ഞ്  നേരെ വന്നതാണ് . അനുപ്രിയുറെ പൊന്നോമന . ഈ വൃത്തികെട്ടവന്‍  അനുപ്രിയയോട്  സംസാരിക്കുന്നത് മുഴുവന്‍ അശ്ലീലമാണ്. ഇവനുമായുള്ള കമ്പനിയും പാടില്ല എന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട് . അനുപ്രിയുടെ ചെരുപ്പേ നോട്ട ബുക്കെ എന്നിവ എടുത്തു കൊണ്ട് ഓടുക. അനുപ്രുയ പിന്നാലെ ഓടിവന്ന്‍ ഗുസ്തി  പിടിച്ച് അത് തിരിച്ചു വാങ്ങിച്ചെടുക്കും  ഇതാണ് സ്ഥിരം കലാപരിപാടി. പിന്നെ സിനിമ പാര്‍ക്ക്  റെസ്റൊരന്റ്റ്.... പാവത്തിന് ഒരു വിഷമമേ ഉള്ളു അനുപ്രിയെ ക്കളും 3 വയസ്സിന്  ഇളയതായിപ്പോയി !
 അനുപ്രിയക്ക് എന്നെ ഇഷ്ടമാണെന്ന് എന്നേക്കാള്‍ മുന്നെതന്നെ അവനറിയാം . അവന്  അതിഷ്ടമല്ല

ഈ സിനിമാ നടിമാര്‍ക്ക് മാനേജര്‍ ഉള്ളതുപോലെ അനുപ്രിയയുറെ മാനേജര്‍ ആണ് ഫ്രെഡി. അവള്‍ എന്ത് കാര്യവും അവനോട് ചോദിച്ചിട്ടേ ചെയ്യൂ !



 രണ്ടു മൂന്ന്‍ ദിവസം കഴിഞ്ഞപ്പോ ഫ്രെഡി വന്നിട്ട് പറയുവാണ്

"അനുപ്രിയ നിനക്കെതിരെ പ്രിന്‍സിപ്പലിനും  പോലീസിലും കംപ്ലയിന്റ്  കൊടുക്കാന്‍ പോവാണ്. ഡിസ്മിസ് ചെയ്യ്പ്പെടുന്നതിനേക്കാള്‍ നല്ലത് നീ സ്വയം പോകുന്നതാണ്."

 അവള്‍ടെ സ്വഭാവം വച്ച്  അവള്‍ അതും ചെയ്യും .

പക്ഷെ എനിക്കവളോട്  ഒട്ടും ദേഷ്യമില്ല. സഹതാപമാണ്. പിന്നെ ചെറിയ ഒരു ആശങ്കയും. അവന്‍ ( ആ ഇന്റര്‍ നെറ്റ് കഫേ പയ്യന്‍ )  ഇവളെ വല്ല പീഡിപ്പിച്ചിട്ടുണ്ടോ ? അല്ലെങ്കില്‍ പിന്നെ എന്താണ് ഇത്ര ഭ്രാന്ത് ?
  
    
 അന്ന്‍ കോളേജിലെ എന്‍റെ അവസാനത്തെ ദിവസമായിരുന്നു . TC  വാങ്ങിപ്പോകാന്‍ നിവൃത്തിയില്ല.  Information Technology  ഈ ഒരു കോളേജിലെ ഉള്ളൂ


അന്ന് നേരേ  സിനിമാ തീയറ്ററില്‍ പോയി ക്ലാസ്മേട്സ്  സിനിമ കണ്ടു .
അതില്‍ പ്രിത്വിരാജ്  കാവ്യയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ കഴിയാതെ  കോളേജ് വിട്ടു പോകുന്ന ഒരു സീന്‍ ഉണ്ട് .

അത് കണ്ടപ്പോ എല്ലാ നിയന്ത്രണവും വിട്ടു ഞാന്‍ തീയറ്ററില്‍ ഇരുന്ന്‍ കരഞ്ഞു .

 ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ച് കണ്ട സിനിമ ഇതാണ്. ഹോ  ശരിക്കും സിനിമപോലെ തന്നെ !!!




                                       സീന്‍ 16      സീന്‍ മൊത്തം കോണ്ട്രാ


 സര്‍ട്ടിഫിക്കറ്റും കൊണ്ടല്ലാതെവീടിന്റെ പടി ചവിട്ടരുതെന്ന്‍ അച്ഛന്‍ പറഞ്ഞിട്ടുണ്ട് . ഇനി എന്ത് ചെയ്യും ?
 റീ അഡ്മിഷന്‍ എടുത്താലോ
എന്നെ ഡോക്ടര്‍  ആക്കാന്‍ ശ്രമിച്ചു നിരാശനായി കലി പൂണ്ടിരിക്കുന്ന അച്ഛന്‍. സ്വന്തം വഴിക്ക് രക്ഷപെടട്ടെ എന്ന് കരുതി ചേര്‍ത്തതാണ് ഈ കോളേജില്‍. എനിക്കാണെങ്കില്‍ വല്ല ഫോട്ടോഗ്രഫറോ  ക്യാമറ മാനോ  ആകണമെ ന്നാണാഗ്രഹം. 
    ഡിപ്ലോമ    ബി ടെക്   പിന്നെ  ഫിലിം ഇൻസിസ്റ്റൂട്ട്  ഇതായിരുന്നു സ്വപ്നം


അപ്പഴും എന്‍റെ  വിചാരം  അനുപ്രിയയുടെ മാതാപിതാക്കള്‍ വലിയ വിശാല മനസ്കരാണ് . ഏക മകളുടെ അന്യമതസ്ഥനായ യുവാവിനോടുള്ള പ്രണയം അംഗീകരിച്ച വരല്ലേ.

അനുപ്രിയ കുറച്ചു നാൾ  കഴിയുമ്പോൾ  കുറച്ചൂടെ പക്വതയാകുമ്പോൾ എന്നെ  വിളിക്കും  എന്നൊരു  ഉണ്ടായിരുന്നു.  


 2007 ജൂണ്‍  ൽ  റീ അഡ്മിഷൻ  എടുക്കാൻ ശ്രമിച്ചു



            


സീൻ 17     പുതു പുത്തൻ കാലം  പുതു പുത്തൻ ലോകം 



അപ്പോഴാണ് പത്രത്തിൽ കണ്ടത്  KSFDC  തിരക്കഥാ  രചനയിലും എഡിറ്റിംഗ് ലും പരിശീലനം നല്കുന്നു എന്ന് . ഞാൻ അപേക്ഷിച്ചു കിട്ടി . തിരുവനതപുരം ചിത്രാഞ്ജലി സ്റ്റുഡിയോ യിൽ ആയിരുന്നു കോഴ്സ് . അവിടെ വച്ച് ലാൽ ജോസ് , ലോഹിത ദാസ് , വേണു നാഗവള്ളി  എന്നിവരെ പരിചയപ്പെടാനും പിന്നീട് അവരോടൊപ്പം  പ്രവത്തിക്കാനും കഴിഞ്ഞു .

എല്ലാം നല്ലതിനായിരുന്നു എന്നെനിക്കു തോന്നി
 വിശാൽ എന്ന പരസ്യ സംവിധായകന്റെ അസിസ്റ്റ ന്റായി .
 ജീവിതം  സന്തോഷകരമായി മുന്നോട്ട് പോയി . ഞാൻ ഒരു മൊബൈൽ വാങ്ങി .

 
 2007  ഒക്ടൊബറിൽ  ആണ്
 ഞാൻ  കോളേജിൽ എല്ലാവരെയും വിളിച്ചു
 അനുപ്രിയയെയും വിളിച്ചു . ഫോണ്‍ എടുത്തില്ല.

പിന്നെ  അവള്ടെ നമ്പരിൽ നിന്നും കോൽ വന്നു . പണ്ട്  അനീഷ്‌ ആയി അടിച്ച് പിരിഞ്ഞപ്പോ വിളിച്ച അതേ  ടോണിൽ  15  മിനിട്ടോളം ഒന്നും സംസാരിക്കാതെ


 അനുരാജിന്റെ കയ്യില നിന്നും പണികിട്ടിക്കാണണം  ഞാൻ ഊഹിച്ചു

രാത്രി ഞാൻ തിരിച്ചു വിളിച്ചപ്പോൾ ഫോണെടുത്തത്  അവളുടെ അച്ചനാണ് . ഞാൻ പേരൊക്കെ പറഞ്ഞാണ് വിളിക്കുന്നത് . അവൾ ഉറങ്ങിയെന്നു പറഞ്ഞു .

 പിന്നെ അറിഞ്ഞു അവർ കുടുബമായി  താമസിക്കാൻ വന്നെന്ന്

[   അനുരാജ് അവളോട് അപമാര്യാദയായി പെരുമാറി അതിന്റെഅനന്തരഫലമായാണ് അവളുടെകുടുംബം പുറപ്പുഴ വന്നത്. ഇത് എനിക്ക് കിട്ടിയ വിവരം ആണ് ] 

അവള്‍  ഇവന്റെ കൂടെ  എവിടെയോ  കറങ്ങാന്‍ പോയി . അവന്‍  അന്ന് അവളെ പീഡിപ്പിക്കാന്‍  ശ്രമിച്ചു !!



                           സീൻ 18  അനീഷ്‌ നു പകരം ജയകൃഷ്ണൻ


 2008  ഫെബ്രുവരി   ഞാൻ കോഴിക്കോട്  ലോഹി സാർ ന്റെ കൂടെ വര്ക്ക് ചെയ്യുന്നു .

എനിക്ക് വെളുപ്പിനെ 4 മണിക്ക് മിസ്സ്ഡ് കോൾ  അനുപ്രിയയുടെ നമ്പർ . തിരിച്ചു വിളിച്ചു  എടുത്തില്ല

ഞാൻ  കോളേജിൽ  പൊകാമെന്നുവച്ചു

ഞാൻ  കോളേ ജിൽ   ചെന്നു . അനുപ്രിയ എന്നെ കണ്ടതും  ഓടി ജയകൃഷ്ണനെ  കെട്ടിപ്പിടിച്ചു  കരഞ്ഞു . അവൻ തീ പാറുന്ന കണ്ണുകളോടെ എന്നെ നോക്കി .

അടിപൊളി 

ഞാൻ  അവളുടെ അച്ഛനമ്മമാരെ  കാണാൻ അവൾ താമസിക്കുന്നിടത്തെക്ക് പോകാൻ ശ്രമിച്ചെകിലും  അനുപ്രിയ കരഞ്ഞു ആളെ കൂട്ട് മെന്നു ഭയപ്പെടുത്തി

ഞാൻ വീട്ടിലെ ചെന്ന് പറഞ്ഞു  നമുക്ക്  അനുപ്രിയയുറെ മാതാപിതാക്കളെ ചെന്ന് കാണണമെന്ന് .

അവർ  സമ്മതിച്ചു


      സീൻ  19            ബാൻഗ്ലൂർ  ടൂർ    അഥവാ   മൂനാർ ടൂർ  സെക്കന്റ് പാർട്ട്



കോളേജിൽ നിന്ന്‌  ബാനഗ്ലൂർക്ക്  ടൂർ പോയി .  തിരിച്ചു വരുന്ന ദിവസം രാത്രി
(ഞാൻ ഇല്ല )

അനുപ്രിയയും  ജയകൃഷ്ണനുമായി  സീൻ ഉണ്ടായി . ഇത്തവണ ആര് ഉറങ്ങിയിട്ടില്ലയിരുന്നു .

30  വിദ്യാർഥി  കളെയും  അധ്യാപികയെയും സാക്ഷിനിര്ത്തി  ഇംഗ്ലിഷ് സിനിമകളിലെ  കിടപ്പറ രംഗങ്ങളെ വെല്ലുന്ന പെർഫോമൻസ് ആയിരുന്നു . രണ്ടും

എല്ലാവരും ഞെട്ടി . പലരും എന്നെ വിളിച്ചു മാപ്പ് പറഞ്ഞു .

ചപ്പാകുരിശിലെ  രമ്യാനംബീഷന്റെ  പ്രകടനം കണ്ട്  കേരള മോന്നാകെ ഞെട്ടിയ പോലെ  കോളേജ് മുഴുവൻ ഞെട്ടി

നമ്മുടെ ഫ്രെഡി ആണ് ആകെ തകര്ന്നു തരിപ്പനമായ്തു പാവം .  ഡയാന ബാറിന്റെ മുന്നിലെ ഓടയിൽ കിടന്നു .

അന്നാണ്  ആര്ക്കൊക്കെ യാണ് അവളോട്‌ പ്രേമമുല്ലതെന്നു കൃത്യമായി മനസ്സിലായത്


ഇത് ഗോസിപ്പാണോ എന്നറിയാൻ  ഞാൻ ഇൻ ചാർജ്‌  റ്റീച്ചറെ   വിളിച്ചു ചോദിച്ചു
  " ഹോ  ആ കുട്ടി  അങ്ങനെ ഒക്കെ ചെയ്യുമെന്നു  സ്വപ്നത്തിൽ പോലും വിചാരിച്ചില്ല " എന്ന് റ്റീച്ചർ പറഞ്ഞ് .

പ്രൊജക്റ്റ് ചെയ്യാൻ ആയി മൂവട്ടു പുഴയ്ക്കു പോയി തിരികെ വന്ന എന്റെ ചില സുഹ്രുത്തു ക്കൾ  വീട്ടിൽ വന്നു

അവർ അനുപ്രിയയുറെ പെർഫോമൻസ്  വിവരിച്ചു

അതും എന്റെ അമ്മ വിളമ്പിക്കൊടുത്ത ആഹാരം കഴിച്ചു കൊണ്ട് 
 
ആകെ  ഭ്രാന്തായി ..............


അനുപ്രിയതന്റെ ആരാധകര്‍ക്ക് കൊടുത്ത വിശദീകരണം  ഇങ്ങനെയാണ്

"ഞാന്‍ അവനെ പേടിച്ചിട്ട്‌  ചെയ്തതാണ് "

കണ്ടാലും പറയും



                              സീൻ 20   മനുവോ ഏത്  മനു താനാരാ



എനിക്ക് എന്നിട്ടും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല  ഇവള എന്താ ഇങ്ങനെ
തിരുവനത പുറത്തൊക്കെ  ജനിച്ചു വളര്ന്ന കുട്ടിയല്ലേ അവിടെ അങ്ങനൊക്കെ യായിരിക്കും   ആവോ

ഞാന്‍ വല്ലാതെ തളര്‍ന്നു പോയി  73 കിലോ തൂക്കമുണ്ടായിരുന്ന ഞാന്‍ 2 ആഴ്ച്ചചകൊണ്ട്  62 കിലോ ആയി 

പിന്നെയാണ് അറിയുന്നത് അവളുടെ പഴയ മൊബൈൽ  അച്ഛന്റെ  കയ്യിലാണെന്നും അവൾക്കു പുതിയ മൊബൈൽ ഉണ്ടെന്നും

പുതിയ നമ്പരില്‍ ഞാന്‍ വിളിച്ചു

"ഹലോ ഞാന്‍ മനുവാ "

പട്ടി കുരയ്ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു

"മനുവോ ഏത്  മനു താനാരാ "  അവള്‍ അലറി 

പിന്നീട്  ഞാന്‍ കോള്‍ ചെയ്യാനും SMS  അയക്കാനും ശ്രമിച്ചു


  നിന്‍റെ   പാസ്റ്റ് റിലേഷന്‍സ്  സാരമില്ല അതിന്റെ പേരില്‍ നീ പിനങ്ങിപ്പോകരുത്. ഞാന്‍ മാതാപിതാക്കളുമായി  വന്ന്‍ സംസാരിച്ച് ശരിയാക്കാം .....എന്നൊക്കെ ഞാന്‍ SMS  അയച്ചു.


പിന്നെ  പല  നമ്പരുകളില്‍  നിന്നും  ആണ്‍ കുട്ടികള്‍  വിളിച്ചു  തെറിയായിരുന്നു . അവളുടെ ആങ്ങളമാര്‍ ആണെന്നും പറഞ്ഞ് !!!

സഹികെട്ട്  ആ  സിം  മാറ്റേണ്ടിവന്നു !


ഇവരുടെ വാടക വിടിന്റെ  ഉടമ പറയുന്നത് കേള്‍ക്കണം  

" ഓ  അവര്  കൊല്ലം കാരാ  ഒറ്റമോളാന്നേ  ആ പെന്കൊച്ച്  കൂടെ  പയ്യനുമായി പൊരിഞ്ഞ പ്രേമ ത്തിലായിരുന്നു. ആ കൊച്ചു അവന്റെ കൂടെ ചാടിപ്പോകുമെന്നു  പേടിച്ചിട്ടാണ് അവര്‍ ഇവിടെ  വീടു വാടകക്കെടുത്ത് താമസിച്ചത്"          

 പക്ഷെ  ജയകൃഷ്ണന്‍ പറയുന്നത് അവള്‍ താമസിക്കാന്‍ വന്നതില്‍ പിന്നെയാണ് അവര്‍  തമ്മില്‍ പ്രണയത്തിലാകുന്നത് എന്നാണ് !!!

എന്റെ ചോദ്യമിതാണ്  ആരാണ് ആ കാമുകന്‍? എന്തിനാണ്  കോഴ്സ് തീരാന്‍ വെറും  മൂന്നുമാസം ശേഷിക്കെ  അനുപ്രിയയുറെ മാതാപിതാക്കള്‍ അവിടെ താമസിക്കാന്‍ വന്നത് ?





                     സീന്‍ 21     കൂട്ട മാനഭംഗ ശ്രമം


ജൂലായ്‌ 14  ജയകൃഷ്ണന്‍  അനുപ്രിയയെ കാണാന്‍ തിരുവനതപുരത്ത് പോയിരുന്നു

ഞാന്‍ അനുപ്രിയയുടെ വീട്ടില്‍ വിളിച്ചു  എന്റെ പേര്പറഞ്ഞതും സാധാരണ  സ്നേഹ പൂര്‍വ്വം സംസാരിക്കാറുണ്ടായിരുന്ന അനുപ്രിയുറെ അമ്മ നീരസത്തൊടെ  സംസാരിച്ചു . അവള്‍ക്ക് മൊബൈല്‍ ഇല്ല എന്ന് പറഞ്ഞു .

പിന്നെ  ജയകൃഷ്ണന് തിരുവല്ലയില്‍ ജോലികിട്ടി

സമയം കിട്ടുമ്പോ ഇടക്ക് അവന്‍ തിരുവനതപുരത്ത് ചെല്ലും . അങ്ങനെ ആ ബന്ധം പുരോഗമിച്ചു

ഇവര്‍ ഒരുമിച്ചു താമസിച്ചിട്ടുണ്ട് എന്നൊക്കെ പിള്ളേര്‍ പറയുന്നു
(ഞാന്‍ വിശ്വസിക്കുന്നില്ല . അതിന്റെ ഒരു സന്തോഷമൊന്നും അവനില്ല  :P )

ഞാന്‍ ഭ്രാന്തു പിടിച്ചു നടക്കുവാ . ഷൂട്ട്‌ ന് ചെന്നില്ല അങ്ങനെ ആ പണി പോയി



2008  ഒക്ടോബര്‍

ജയകൃഷ്ണന്‍ സനല്‍കുമാര്‍ എന്ന സീനിയര്‍ വിദ്യാര്‍ഥിയും  ചില കൂട്ട് കാരും  . ഒരു വാഹനവും വാടകക്കെടുത്ത് അവളെ  കാണാന്‍ പോയി  . സനല്‍ കുമാര്‍  തൊടുപുഴയിലെ വലിയ RSS  യുവനേതാവാണ്.


പട്ടാപ്പകല്‍ തിരുവനന്തപുരം  നഗര മദ്ധ്യത്തില്‍ ഓടുത്ത് വാഹനത്തില്‍ വച്ചു സിനിമാ സ്റ്റൈലില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു . അനുപ്രിയ കഷ്ടിച്ച്  രക്ഷപ്പെട്ടു .

ഞാന്‍ ഇതറിഞ്ഞ്  അവളെ കാണാന്‍ ചെന്നു.

ഞാന്‍ ആണെങ്കില്‍ ആ കഥ വായിച്ചതില്‍ പിന്നെ ശരിക്കും ഉറങ്ങിയിട്ട് പോലുമില്ല


അനുപ്രിയയുടെ മുത്തശി  യാണ് അവള്‍ അരീനയില്‍ പഠിക്കുന്നു എന്ന് പറഞ്ഞു തന്നത്.

 ഞാന്‍ അവളെ കാണുവാന്‍ ചെന്നു  അവള്‍ കാണുവാന്‍ താല്പര്യമില്ല  എന്ന് പറഞ്ഞു വിട്ടു .

 അനുപ്രിയയുടെ അച്ഛനമ്മ മാരെ കണ്ടു കാര്യം പറയാമെന്നു വിചാരിച്ചു

 അച്ചന്റെ പേര് ശിവപ്രസ്സാദ്   കിളിമാനൂര്‍ ആണ് വീട്. ഇത്രയേ എനിക്കറിയൂ            

ഞാന്‍ കിളിമാനൂര്‍ KSRTC ഡിപ്പോയില്‍ തിരക്കി  അവര്‍ അഡ്രസ്സ് തന്നു  



                   സീന്‍ 22     ശിവപ്രസാദ്‌  മാമന്‍  ( മേരീടച്ഛന്‍  ജോര്‍ജ്ജ് )   


ഇയ്യക്കോട്

 എന്‍റെ  വിചാരം  അനുപ്രിയയുടെ മാതാപിതാക്കള്‍ വലിയ വിശാല മനസ്കരാണ് . ഏക മകളുടെ അന്യമതസ്ഥനായ യുവാവിനോടുള്ള പ്രണയം അംഗീകരിച്ച വരല്ലേ.



"ശിവപ്രസാദ്‌  സാറിന്റെ വീടല്ലേ "

"അതെ "

"കാണാന്‍ പറ്റ്മോ "

"കയറിയിയിരിക്ക്"

"ആരാ  എന്ത് വേണം "

എന്‍റെ പേര് മനു

പുള്ളി വാതിലും ജനലും ഓക്കെ അടച്ച് കുറ്റിയിട്ടു
ആദ്യ റൌണ്ട്  ഗുസ്ഥിമത്സരം    ഞാന്‍ ജയിച്ചു
അപ്പൊ പുള്ളി  അടുക്കളയില്‍ പോയി കത്തിയുമായി വന്നു

ചെറുപ്പത്തില്‍ കരാട്ടെ പഠിച്ചത് കൊണ്ട് മാത്രം രക്ഷപെട്ടു .

ഞാന്‍ അവിട നിന്ന മുത്തശശി   യെ എടുത്ത് പിടിച്ചു .


" ഫസ്റ്റ് ഇയര്‍ മുതല്‍ പിന്നാലെ നടന്നു . അവള്‍ വഴങ്ങാതെ വന്നപ്പോ പ്രണയ നൈരാശ്യം മൂലം  കോളെജ്  വിട്ടുപോയി . പിന്നേം  വന്നു കരയിച്ചു !  അനിമേഷന്‍ പടിക്കുന്നിടത്ത് ചെന്നു കരയിച്ചു ....

"നിനക്കെന്താ ഭ്രാന്ത്  ഉണ്ടോ .... നീ എന്തിനാ എന്‍റെ  മോളെ ഇങ്ങനെ കരയിക്കുന്നത് ? അവള്‍ക്കു നിന്നെ ജീവനാ അറിയുമോ ?
 ഇത്ര നാലും വളര്‍ത്തി വലുതാക്കിയ ഞങ്ങളെക്കാളും അവള്‍ക്കിഷ്ടം നിന്നെയാ  അറിയുമോ ?  നീ എന്ത് കാണിച്ചാ അവളെ മയക്കു എടുത്തത് ?!!!!
 പൊലീസിനെ  ഏല്പിക്കണം  ഇവനെ "

പണിപാളി വാദി പ്രതിയായി  


അടിപൊളി      ഞാന്‍  ഞെട്ടി ഞെട് ഞെടാ ഞെട്ടി

ശിവപ്രസാദ് മാമന്റെ അമ്മ എന്നെയും കൂട്ടി ഒരു മുറിയില്‍ കയറി വാതില്‍ അടച്ചു .

ഇവന്‍ ഒരു പ്രത്യേക സ്വഭാവക്കാരനാ  ഞാന്‍ ഇപ്പൊ വിജയയെ വിളിക്കാം മോന്    എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവളോട്  പറഞ്ഞാമതി  അവനോട്  സംസാരിച്ചിട്ട് കാര്യമില്ല .

മുത്തശി  ഒരാളെ ഫോണ്‍ ചെയ്തു  അവര്‍ അവനെ അവിടെ നിര്‍ത്ത് ഞാന്‍ സംസാരിക്കട്ടെ എന്ന് പറയുന്ന കേട്ടു

ശിവപ്രസാദ് മാമന്‍ അതൊന്നും വേണ്ട എന്ന് പറഞ്ഞു .

എന്‍റെ വീട്ടുകാരെ  വിളിച്ചു തെറി  ഭീഷണി....

എനിക്ക് നരകത്തില്‍ നിന്നു രക്ഷ പെട്ടാല്‍ മതിയെന്നായി

ഞാന്‍ നമ്പരിട്ടു ഞാന്‍ വരത്തില്ല പോക്കൊലാം എന്നൊക്കെ പറഞ്ഞു മോണോ അആക്റ്റ് .

പുരത്തിരങ്ങിപ്പോ എനിക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല.

കൊച്ചി രാജാവില്‍ ദിലീപ് കാവ്യാ മാധവന്റെ വിട്ടില്‍ പോയതോര്‍ത്ത് 


ഞാന്‍ കടക്കലേക്ക്‌ നടന്നു

കുറേ കഴിഞ്ഞപ്പോ ഒരു ബൈക്ക് വന്നു. ഞാന്‍ കൈ നീട്ടി ലിഫ്റ്റ്‌ ചോദിച്ചു

ബൈക്ക് നിര്‍ത്തി ആള്‍ ഹെല്‍മെറ്റ്‌ ഊരി

ശിവപ്രസാദ് മാമന്‍ !!!



ഞാന്‍ വീട്ടില്‍ പറയാതെ ആണ് വന്നത്  കാരണം എന്റെ വീട്ടുകാര് യാഥാസ്ഥിതികര്‍ ആണ് . ഈ കഥ യുടെ കാര്യം മിണ്ടിപ്പോയാല്‍ എന്നെ തല്ലും . ഇങ്ങനെ ഒരുത്തിയെ ആണോ നീ  എന്ന് ചോദിച്ച്

 ശിവപ്രസാദ് മാമന്റെ വാക്കുകള്‍ ആണ് എന്നെ ഞെട്ടിച്ചത്  " അവള്‍ക്കു നിന്നെ ജീവനാ അറിയുമോ ?
 ഇത്ര നാലും വളര്‍ത്തി വലുതാക്കിയ ഞങ്ങളെക്കാളും അവള്‍ക്കിഷ്ടം നിന്നെയാ  അറിയുമോ ?  നീ എന്ത് കാണിച്ചാ അവളെ മയക്കു എടുത്തത് ?!!!!

അതെപ്പോ ?   അപ്പൊ ജയകൃഷ്ണന്‍ !!!!!!

ആ പുള്ളിക്ക് ആളുമാറിപ്പോയതായിരിക്കുമോ ? !

അതോ എനിക്ക് വീടുമാറിപ്പോയതയിരിക്കുമോ ?!

( പിന്നീടു പലതവണ ഞാന്‍ ആ വീടില്‍ പോയെങ്കിലും അവിടെ ആരും ഇല്ലായിരുന്നു . അയല്‍ക്കാര്‍ക്കും അറിയില്ല അവള്‍ എവിടെ ആണെന്ന് )




                                       സീന്‍ 23      മ്യൂസിയം പാലസ്   


2009 ജൂണ്‍  വൈകുന്നേരം  5.30   സ്ഥലം  തിരുവനതപുരം  മ്യുസിയം പാലസ്  


ഞാന്‍ കൈരളി ചാനലില്‍ വര്‍ക്ക് ചെയ്യുന്ന സമയം മ്യൂസിയം പാലാസില്‍ ഒരു ലൈവ് പ്രോഗ്രാം ഉണ്ടായിരുന്നു. വെറുതെ പാലസിലൂടെ     നടക്കുമ്പോള്‍  കറുത്ത ടൈറ്റ്  ലോ  വെയിസ്റ്റ്  ടോപ്പും   തിന്‍  ലെഗ്ഗിങ്ങ്സും  ഇട്ട ഒരു പെണ്‍കുട്ടി  ഐസ് ക്രീം  പാര്‍ലറില്‍ നില്‍ക്കുന്നു .

അനുപ്രിയ !!!!!!

ഞാന്‍ അനൂ അനൂ  എന്ന് വിളിച്ചു

അവള്‍ തിരിഞ്ഞു നോക്കി . കണ്ട ഭാവം നടിച്ചില്ല . എന്നിട്ട് കൂട്ടുകാരിയോടൊപ്പം  അവിലെപ്പോയിരുന്ന്‍ . ഐസ്ക്രീം  കഴിച്ചു എന്നിട്ട് പതുക്കെ സ്ഥലം വിട്ടു

ഒരു ഓട്ടോയില്‍ കയറിപ്പോയി




                         സീന്‍ 24    പൊലീസ്  ലോക്കപ്  ജയില്‍വാസം



2010  ഏപ്രില്‍ 


  സിനിമയുടെ എഡിറ്റിംഗ് ടേപ്പും കട്ടിംഗ് നോട്ടും . കളക്റ്റ്  ചെയ്ത് കൊണ്ടുവരാന്‍ ആയി. അയക്കപ്പെട്ട ഞാന്‍ കേശ വദാസപുരത്ത് വച്ച് അനുപ്രിയയെ കണ്ടു .  ഞാന്‍ എന്റെ പുതിയ ബൈക്കിലായിരുന്നു .


"അവള്‍ക്കു നിന്നെ ജീവനാ അറിയുമോ ?
 ഇത്ര നാലും വളര്‍ത്തി വലുതാക്കിയ ഞങ്ങളെക്കാളും അവള്‍ക്കിഷ്ടം നിന്നെയാ  അറിയുമോ ?  നീ എന്ത് കാണിച്ചാ അവളെ മയക്കി എടുത്തത് ?!!!!"

ഡായലോഗ്  മുഴങ്ങി ഉള്ളില്‍

ഞാന്‍ ബൈക്ക് നിറത്തില്‍ ഹെല്‍മെറ്റ്‌ ഊരി .

പിന്നിട്  നിലക്ക് ഞാന്‍ ഇപോ വരാം  എന്ന് പറഞ്ഞു

പോയി  U  ടേണ്‍  എടുത്തു വന്ന്‍ ബൈക്ക് പാര്‍ക്ക് ചെയ്തുഅനുപ്രിയയോടു  ഇവിടെ വന്ന്‍ നില്ക്കാന്‍ ആംഗ്യം കാണിച്ചു . അവള്‍ ഫോണില്‍ സംസാരിക്കുന്ന കണ്ടു

എന്നെ സഹപ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ച് വേഗം സാധനം എത്തിക്കാന്‍ പറഞ്ഞു . കാരണം സ്ടുടിയോക്ക്  മണിക്കൂറിനു പതിനായിരങ്ങള്‍ വാടകയാണ് .

പൌടിക്കോണം എന്നസ്ഥ ല ത്ത്  അവന്‍ കാത്തു നില്‍ക്കുന്നു . എനിക്കാണെങ്കില്‍ ആ സ്ഥലം അറിയില്ല  ടാക്സി വിളിച്ച് പോയി കൊടുത്തു വന്നപ്പോള്‍ ബൈക്ക് കാണാനില്ല !!!

ഞാന്‍ ആകെ പേടിച്ചു

പുതിയ ബൈക്കാണ് . ഞാന്‍ ATM  ലെ സെക്യൂരിടി  യോട് ചോദിച്ചപ്പോള്‍ പറഞ്ഞു . ബൈക്ക് മോഷണം സ്ഥിരം സംഭാവമാണിവിടെ . ആ ബൈക്ക്  ഇപ്പൊ കഷണം കഷണമായിട്ടുണ്ടാകും . പോളിഇസില്‍ കംപ്ലയിന്റ് ചെയ്‌താല്‍ ഇന്സുരന്‍സ്  എങ്കിലും കിട്ടും .

ഞാന്‍ അമ്മാവനെ വിളിച്ചു പറഞ്ഞു .  DYSP  ആണ് . പുള്ളി വയര്ലസ്സ് മെസേജ് കൊടുത്തു .

റിട്ടന്‍ കംപ്ലയിന്‍ട   കൊടുക്കാന്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ എത്തി.

അപ്പോഴേക്കും ബൈക്ക് കൊണ്ടുപോയവരെ പിടിച്ചിരുന്നു


അപ്പൊ വാദി  പ്രതിയായി

ഞാന്‍ അനുപ്രിയയെ തടഞ്ഞു നിര്‍ത്തി മുഖത്ത് ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചു . അവള്‍ എല്ലാം കൂട്ഐ എന്റെ ബൈക്ക് എടുത്തു വച്ചു . ഞാന്‍ ഓടി രക്ഷപെട്ടു.

ഫസ്റ്റ് ഇയര്‍ മുതല്‍ പിന്നാലെ നടന്നു  ശല്യം ചെയ്യും ഇപ്പൊ ഇവിടെ വന്നു നിരന്തരമായി സഹായം ചെയ്യുന്നു.  പ്രണയാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ ആസില്‍ ഒഴിക്കാന്‍ ശ്രമിച്ചു .

പേരൂര്‍ക്കട പോലീസ് ക്യാമ്പാണ്  പിള്ളേര് ചവിട്ടു പഠിക്കുന്ന സ്ഥലം

എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും നേരം പുലരുമ്പോഴേക്കും ഭ്രാന്തായി പ്പോകും

എനിക്ക് ഓര്‍ക്കാന്‍ പോലും ഇഷ്ടമല്ല  24 മണിക്കൂര്‍ ലോക്കപ്പ്.

ഞാന്‍ കുറ്റം സമ്മ തിക്കതായപ്പോള്‍. അനുപ്രിയയോട്  അച്ചനെ വിളിക്കാന്‍ പറഞ്ഞു . അപ്പോള്‍ അവള്‍ പരാതി പിന്‍വലിച്ചു .

പക്ഷെ പൊലീസ് സ്വമേധയാ കേസെടുത്തു . ജഡ്ജ് അവധിയിലോ മറ്റോ ആയിരുന്നു . അത് കൊണ്ട് സബ് ജയിലും കാണാന്‍ കഴിഞ്ഞ്

ഞാന്‍ ഒരു കൊന്‍സ്ടബിലിന്റെ  കയ്യില്‍ നിന്നും മൊബൈല്‍ വാങ്ങി അമ്മാവനെ വിളിച്ചു . അപ്പൊ തന്നെ കസേരയും ചായയും കിട്ടി

രക്ഷപ്പെട്ടു !


 അനുപ്രിയക്ക് അബദ്ധം പറ്റി യത് ആയിരിക്കും എന്ന് ഞാന്‍ ആദ്യം കരുതി


അവള്‍ കൂടെ പഠിച്ചിരുന്ന എല്ലാവരെ യും വിളിച്ചു . മനു എന്റെ പിന്നാലെ നടന്നു ശല്യം സഹിക്കാതെ ഞാന്‍ പോലീസില്‍ ഏല്പിച്ചു എന്നെല്ലാം പറഞ്ഞു       

അപ്പോഴും  എനിക്ക് മനസ്സിലാകാത്ത കാര്യം


"അവള്‍ക്കു നിന്നെ ജീവനാ അറിയുമോ ?
 ഇത്ര നാലും വളര്‍ത്തി വലുതാക്കിയ ഞങ്ങളെക്കാളും അവള്‍ക്കിഷ്ടം നിന്നെയാ  അറിയുമോ ?  നീ എന്ത് കാണിച്ചാ അവളെ മയക്കി എടുത്തത് ?!!!!

കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍  രണ്ട് ആഴ്ചയാ ചവിട്ടി തിരുമിയെ


                                


                               സീന്‍ 25   ആത്മീയതയുടെ പാതയില്‍ 



എഡിറ്റിംഗ് ടേബിളില്‍  എനിക്ക് ഒരു ലോകകപ്പ് സീന്‍ കിട്ടി . അത് കണ്ടപ്പോ  ഞാന്‍ വയലന്റാ യി . ഒറ്റ ഇടിക്കു  ആപ്പിളിന്റെ ഒരു സിസ്റ്റം താഴെ വീണു പൊട്ടി  ഒരു രണ്ട്  രണ്ടര ലക്ഷം റുപ്യെ ഉണ്ടായിരുന്നുള്ളൂ

ആ പണി പോയി


പിന്നെ എനിക്ക് ലൌകിക ജീ വിതത്തോട് പെന്‍ വെറുപ്പായി

സന്യസിക്കാന്‍ പോയി  :O

ദേശാടനം  കാശി  രാമേശ്വരം ഹരിദ്വാര്‍ ഗംഗ................

അവിടത്തെ ഗുരു പറഞ്ഞു നിന്നെ തട്ടിക്കളയാന്‍ ഒരു പെങ്കൊച്ചിന്റെ വീട്ടുകാര്‍ ഒരു മന്ത്ര വാദിക്കു കൊട്ടേഷന്‍ കൊടുത്തിട്ടുണ്ടെന്ന്





                                          സീന്‍ 26   കിന്‍ഫ്രാ പാര്‍ക്ക്


2012  ജനുവരി  1

പിന്നീട്  അനുപ്രിയയെ കാണുന്നത്  കിന്‍ഫ്ര പാര്‍ക്കില്‍ വച്ചാണ് .

ഞാന്‍ അനുപ്രിയെ പിന്തുടര്‍ന്ന്‍  അവളുടെ വീട്  കണ്ടു പിടിക്കാമെന്നു വിചാരിച്ചു

അവള്‍ തിരിഞ്ഞു നോക്കി  എന്നെ കണ്ടു

ഫോണ്ചെയ്തു  ആളെക്കൂട്ടി
 ഞാന്‍ കാലു പിടിച്ചു പറഞ്ഞു പ്രശ്നമുണ്ടാക്കരുത്  ഞാന്‍ പോയ്ക്കൊള്ളാമെന്നു


. ജീവന്‍ പോയാലും പിടി കൊടുക്കില്ല എന്ന് ഞാനും തീരുമാനിച്ചു . ഒരു  പത്ത് പതിനൊന്നു പേരെ ഒറ്റക്ക് വിരട്ടി നിര്‍ത്തി

പിന്നെ ഓടി രക്ഷപെട്ടു .


                                    സീന്‍ 27   കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ 



ഞാനും എന്റെ അച്ഛന്നും അമ്മാവനും .  അവള്‍ ഓക്കെ പറയുകയാണെങ്കില്‍ അവളെ വീട്ടിലെക്കു  കൊണ്ടുവരാം നമുക്ക് എന്ന്‍ അമ്മാവന്‍ പറഞ്ഞിരുന്നു . അച്ചനും  സമ്മതിച്ചു .


അവള്‍ കുറെ ചെക്കന്‍ മാറോടു തോളോട് തോള്‍ ചേര്‍ന്ന് വന്നു

വേഷം ലെഗ്ഗിന്സും കുട്ടിപ്പവാ ടയും.

മോള്‍ എന്നെ വിളിക്കരുണ്ടായിരുന്നല്ലോ വീട്ടിലെക്കു എന്ന് പറഞ്ഞ എന്റെ അച്ച്ചനോറട്

കാരണത്തടിക്കുംപോലെ അവള്‍ മറുപടി പറഞ്ഞു

ഞാന്‍ ഇയ്യാള്‍ടെ    വീട്ടിലെക്കൊന്നുമ് വിളിച്ചിട്ടില്ല .

" എനിക്കിവനോട് ഒരു താല്‍പര്യവുമില്ല. ഫസ്റ്റ് ഇയര്‍ മുതല്‍ പിന്നാലെ നടക്കുവാ"  അവള്‍ സബ് ഇന്സ്പെക്ട റോട്   തുറന്നടിച്ചു

എന്റെ മാമന്‍ DYSP  ആയതു കൊണ്ട് മാത്രം അല്ലെങ്കില്‍ എന്റെ അച്ഛന്ന്‍റെ മുന്നിലിറട്ട്  തല്ലിയേനെ 


സഞ്ജയ്‌ മോഹനോടുള്ളഅവളുടെപ്രകടനംകണ്ടപ്പോഞാന്‍വിചാരിച്ചു .ഇവനുംആയിപ്രണയത്തിലാണെന്ന് .


 " എനിക്കവനോട് ഒരു താല്‍പര്യവും ഇല്ല എല്ലാം അവന്റെ തെറ്റിദ്ധാരണ യാണ്" അവള്‍ എന്റെ അമ്മാവനോട് ആവര്ത്തിച്ച്ചു 

 എല്ലാവരുടെയും മുന്‍പില്‍ ഞാന്‍ നുണയനായി



                                 സീന്‍ 28 വധശ്രമം ഭവന ഭേദനം

 

 2012  ശ്രീ കൃഷ്ണ  ജയന്തി ദിനം    ഞാന്‍ വെഞാരംമൂട്  പൊലീസ് സ്റെഷനിലെ  ലോകകപ്പില ആയിരുന്നു .

കേസ്  കിളിമാനൂര്‍ ബസ് ഡിപ്പോയിലെ  കണ്ടക്ടര്‍ ശിവപ്രസാദ്  നെ വിഇട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച ത്തിനു !!!!


അത് വിറ്റായിരുന്നു ട്ടോ

എനിക്ക് കിന്ഫ്രയില്‍ ഒരു വര്‍ക്ക് കിട്ടി പക്ഷെ അങ്ങോട്ടേക്ക് കയറാന്‍ പാടില്ല എന്ന് ഒപ്പിട്ടു കൊടുത്തിട്ടുണ്ട്

എന്റെ ജിഇവിതം തകര്‍ത്തതില്‍ എനിക്ക്  അമര്‍ഷം തോന്നി

നേരെ കിളിമാനൂര്‍ ഡിപ്പോയില്‍ ചെന്നു ശിവപ്രസാദ് എന്ന കണ്ടക്ടറുടെ അഡ്രസ്സ് വാങ്ങി . വാമന പുറത്താണ് വീട്


ഞാന്‍  നേരെ അങ്ങ് ചെന്നു നല്ല സിനിമാ സ്റ്റൈലില്‍ സ്ലോമോഷനില്‍


" ഹെഎയ്  ശിവപ്രസാദ്  ചുണയുണ്ടെങ്കില്‍ എന്റെ കാലിലെ ഒരു രോമം പറിക്കാടാ ........ നിന്റെ മോള്  പണ്ടെങ്ങോ ഒരു ഇന്റര്‍ നെറ്  കഫെക്കാരന്റെ കൂടെപ്പോയതിന്റെ കലി നീ എന്നോടാണോ തീര്ക്കുനേ .... ആണാനെങ്കി വെട്ടടാ ...."


ശിവപ്രസാദ് ഇറങ്ങി വന്നപ്പഴ പണി പാളിയെന്ന് മനസ്സിലായെ


ആളുമാറിപ്പോയി മോനേ .......

നാട്ടുകാര് കൂടി   രണ്ടു വണ്ടി പ്പൊലീസ് ........ വയര്‍ലെസ്സ് മെസ്സേജ് അആഹാ

വിവര മുള്ള  പൊലീസു കരായിരുന്നു  അതുകൊണ്ട് അടികിട്ടിയില്ല

ഞാന്‍ പാസ്പോര്‍ട്ട്  എടുത്തു കാണിച്ചു......

അവള്‍ എന്റെ മൊബൈല്‍ വാങ്ങി വിളിച്ചത് എന്റെ കസിന്‍ സിസ്റ്റരുടെ ഭര്‍ത്താവിനെയാണ് അദ്ദേഹം ശ്രീലേഖ IPS  ന്‍റെ അസിസ്റ്റന്റ്റ്  ആത് കൊണ്ട് അതും രക്ഷപെട്ടു

പക്ഷെ വീട്ടില്‍ വലിയ പ്രശ്നമായി

സ്വന്തക്കാരെ ഓക്കെ വിളിച്ചു വരുത്തി

ആ പെണ്ണു നിന്നെ ഇഷ്ടമല്ല  എന്ന് പറഞ്ഞതല്ലേ പിന്നെ എന്തിനാ നീ.......



 അങ്ങനെയാണ്  ഞാന്‍  വിവേകിനെ വിളിക്കുന്നത്  


ഇതെല്ലം നിങ്ങളെ അറിയിക്കാന്‍

അപ്പോള്‍  പറയനുന്നത് പോലും കേള്‍ക്കാതെ  തെറി













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ